കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റാലിയില്‍ രാജ്യദ്രോഹികളെ വെടിവയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥന് ജോലി രാജിവച്ചു. കോല്‍ക്കത്ത ചന്ദന്ഗര് പോലീസ് കമ്മീഷണര്‍ ഹുമയൂണ്‍ കബീര്‍ ആണ് രാജിവച്ചത്.വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഐജി റാങ്കിലേക്ക് അദ്ദേഹത്തിന് ഡിസംബറില്‍ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
ജനുവരി 21 ന് നടന്ന റാലിയിലാണ് ബിജെപി അണികള്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. രാജ്യദ്രോഹികളെ വെടിവയ്ക്കൂ എന്ന മുദ്രാവാക്യം മുഴക്കിയ മൂന്നു പേരെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് ഹുമയൂണ്‍ കബീര്‍ അറസ്റ്റ് ചെയ്തു.ചന്ദന്ഗര് പ്രാദേശിക ബിജെപി നേതാവ് സുരേഷ് ഷോയും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ബിജെപി നേതാവ് സുവേന്ദു അധികാരിയും ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജിയും നയിച്ച റാലിയിലായിരുന്നു കൊലവിളി മുദ്രാവാക്യം മുഴങ്ങിയത്.
സുവേന്ദു അധികാരി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്നു. കഴിഞ്ഞ മാസമാണ് സുവേന്ദു തൃണമൂല്‍വിട്ട് ബിജെപിയില്‍ എത്തിയത്.ഹുമയൂണ്‍ കബീറിന്റെ നടപടി വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ബിജെപി റാലിക്ക് തൊട്ടുതലേദിവസം തൃണമൂല്‍ റാലിയില്‍ സമാന മുദ്രാവാക്യം മുഴങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതാണ് ആക്ഷേപത്തിനു കാരണമായത്.
Discussion about this post