‘മാസ്’ വേഷത്തിലെത്തുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ പുതിയ പോസ്റ്റര്‍ പങ്കുവച്ച് നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി സുരേഷ് ഗോപി പങ്കുവച്ച് പോസ്റ്ററില്‍ നടന് ബിജു മേനോനെയാണ് കാണുന്നത്.
‘വെല്‍ക്കം ഓണ്‍ ബോര്‍ഡ്, ഡിയര്‍ ബിജു മേനോന്, താങ്കള്‍ ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷം’- എന്നും സുരേഷ് ഗോപി കുറിച്ചിട്ടുണ്ട്.
കട്ടിമീശയുമായി ഉഗ്രമായ മുഖഭാവത്തോടെയാണ് ബിജു മേനോനെ പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തില്‍ വില്ലനായോ, സമാന രീതിയിലുള്ള പ്രധാന കഥാപാത്രമായോ ആണ് ബിജു പ്രത്യക്ഷപ്പെടുകയെന്ന സൂചനയും പോസ്റ്റര്‍ നല്കുന്നു.
https://www.facebook.com/ActorSureshGopi/posts/1962284400580834?__cft__[0]=AZUUKlBFmXV9dqrTQ-MkIC8YI6AEidsnLbZ_1mI420RiLPw61RsZPXA18qaSbajN63j7V8VnlmEjWqmKydlrg8loyJg28gWAq_Xgd_AlBieMf38b9ko9cQFXhX22EBMHEC89hMY-TkRRA1g5zBJ71Nu7&__tn__=%2CO%2CP-R
Discussion about this post