ന്യൂഡല്‍ഹി: പൊലീസ് വാഹനം തട്ടിയെടുത്ത കർഷക സമരത്തിലെ അക്രമിയെ പിടികൂടിയത് സാഹസികമായി. സിംഘു അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ ഹര്‍പ്രീത് സിങ്ങിനെയാണ് സാഹസികമായി പൊലീസ് സംഘം പിടികൂടിയത്. പൊലീസ് വാഹനം തട്ടിയെടുത്ത ഹര്‍പ്രീത് സിഗ്, പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന ആളാണ് അക്രമി.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഹര്‍പ്രീത് സിങ് പൊലീസ് വാഹനം തട്ടിയെടുത്തത് കടന്നുകളഞ്ഞത്. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്ന്നു. ട്രാഫിക് സിഗ്നലില്‍വെച്ച് കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇയാള്‍ പിന്നീട് ഒരു സ്കൂട്ടര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പൊലീസും പിന്നാലെ കുതിച്ചു. ഒടുവില്‍ പൊലീസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന വാള് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേല്‍പ്പിച്ചത്.
യുപിക്കു പിന്നാലെ ചെന്നൈ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍
ഡല്‍ഹി സമയ്പുര്‍ ബദ്ലി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആശിഷ് ദുബെയ്ക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈവിരലുകളിലും വെട്ടേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ ഹര്‍പ്രീത് സിങ്ങിനെതിരേ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസവും കര്‍ഷക സമരത്തിനിടെ സിംഘു അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് വെട്ടേറ്റിരുന്നു.
Discussion about this post