ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍. യമനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പേരും മലയാളികളാണ്.
തീവ്രവാദ സ്വഭാവമുളള സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇരുവരെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്തിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സൂചന.
അതേസമയം ഇന്നലെ രണ്ട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപിയിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ടവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.
Discussion about this post