കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ നേട്ടമുണ്ടാക്കുകയാണ് ഇന്ത്യന്‍ നിര്‍മിത സേവനമായ കൂ (Koo). ട്വിറ്ററിന് സമാനമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പകര്‍പ്പാണ് കൂ. ഇംഗ്ലീഷിലും ഏഴ് ഇന്ത്യന്‍ ഭാഷകളിലും ഇതില്‍ പോസ്റ്റുകള്‍ ങ്കുവെക്കാം.
കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ സമരാനുകൂലികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യത്തോട് ട്വിറ്റര്‍ വിമുഖത കാണിച്ചതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിനിടയാക്കിയത്. എന്നാൽ കേന്ദ്രം നൽകിയ അക്കൗണ്ടുകൾ എല്ലാം ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.
യുപിക്കു പിന്നാലെ ചെന്നൈ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍
എന്നാൽ വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും, മന്ത്രിമാരും എന്‍.ഡി.എ. നേതാക്കളും, ബി.ജെ.പി. പ്രവര്‍ത്തകരുമെല്ലാം ഇന്ത്യന്‍ നിര്‍മിതമായ കൂ വിലേക്ക് തിരിഞ്ഞത് ട്വിറ്ററിന് തിരിച്ചടിയായി . ട്വിറ്ററിനെ അവഗണിക്കാനുള്ള ഭരണ പക്ഷത്തിന്റെ അനൗദ്യോഗിക നിലപാട് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോംബിനാട്ടെ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത കൂ പ്ലാറ്റ് ഫോമിന് വലിയ നേട്ടമായി മാറി.
Discussion about this post