ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്.
ദൃശ്യം 2 കണ്ടതിനു ശേഷം ബി ജെ പി ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
‘ജിത്തു ജോസഫ്
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
Flight ല്‍ ദില്ലിയാത്രക്കിടയില്‍
മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്
BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് …
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള്
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ….
അതാണ്
ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.
വര്‍ത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.
Discussion about this post