അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. ഇന്നത്തെ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇംഗ്ലണ്ടിന്റെ ഫൈനൽ സാദ്ധ്യതകൾ അവസാനിച്ചു.
നാല് മത്സര പരമ്പര 3-1ന് സ്വന്തമാക്കിയാൽ മാത്രമേ ഇംഗ്ലണ്ടിന് ഫൈനൽ പ്രവേശനം സാധ്യമാകുമായിരുന്നുള്ളൂ. നിലവിൽ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. 64.1 പോയിന്റുമായാണ് ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്താകുന്നത്. 71 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്.
70 പോയിന്റുമായി ന്യൂസിലാൻഡ് നേരത്തെ ഫൈനലിന് യോഗ്യത നേടിയിരുന്നു. അവസാന മത്സരത്തിൽ തോറ്റാൽ ഇന്ത്യ പുറത്താകുകയും 69.2 പോയിന്റുള്ള ഓസ്ട്രേലിയ ഫൈനലിൽ കടക്കുകയും ചെയ്യും. എന്നാൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യ ഫൈനൽ കളിക്കും.
സ്പിന്നർമാരായ അക്സർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികവിലാണ് ഇന്ത്യ മൂന്നാം ടെസ്റ്റ് ജയിച്ചത്.
Discussion about this post