ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് വീരാട് കോഹ്ലി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയെ പോലെയെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സ്റ്റീവ് വോ. ഗ്രൗണ്ടില്‍ കോഹ്ലിയുടെ പെരുമാറ്റത്തില്‍ താന്‍ അസ്വാഭാവികത ഒന്നും കാണുന്നില്ലെന്നും നായകനാകാനുള്ള എല്ലാവിധ കഴിവുകളും കോഹ്ലിയില് കാണുന്നുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.
മാന്യന്മാരുടെ കളി എന്നതിന്റെ ശരിയായ വിശേഷണം തനിക്കറിയില്ലെന്നും ശരിയായ ആവേശത്തില്‍ കളിക്കുകയാണെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്റ്റീവ് വോ വ്യക്തമാക്കി. കളിക്കളത്തില്‍ ഇന്ത്യന്‍ ടീം ഒരു ആവേശവും കാണിക്കുന്നില്ലെങ്കില്‍ അത് രാജ്യത്തെ ആരാധകരെ നിരാശയിലാക്കും. സ്വന്തം രാജ്യത്തിനായി കളിക്കുമ്പോള്‍ അത് ഒരു അഭിമാന നിമിഷം കൂടിയാണെന്ന് താരം പ്രതികരിച്ചു.
മത്സരത്തില്‍ ആവേശമുണ്ട് എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അതിര് കടക്കുന്നു. കളിയുടെ മാന്യതക്ക് വിരുദ്ധമായി പെരുമാറാന്‍ ആരും ആഗ്രഹിക്കുന്നില്ല, എങ്കിലും കായിക ലോകത്ത് അപൂര്‍വ്വമായി ഇത് കാണാനാകും. ആക്രമണോത്സുകത നിലനിര്‍ത്തി കളിക്കുന്ന താരമാണ് കൊഹ്ലി. നിങ്ങളുടെ മുഖത്ത് തുറിച്ചു നോക്കുകയും ചില സമയങ്ങളില്‍ നിങ്ങളെ അലോരസപ്പെടുത്തുകയും ചെയ്യുന്ന സൗരവ് ഗാംഗുലി ശൈലിയാണ് ഞാന്‍ അയാളില്‍ കാണുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.
Discussion about this post