അഹമ്മദാബാദ്: രണ്ടാം അഹമ്മദാബാദ് ടെസ്റ്റിലും ഇന്ത്യൻ സ്പിന്നിന് മുന്നിൽ പതറി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ ഒന്നാം ഇന്നിംഗ്സിൽ 205 റൺസിന് പുറത്തായി. 55 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചു നിന്നത്.
മികച്ച ഫോം തുടരുന്ന ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേൽ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിന് മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിനാണ്.
ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കുന്നു. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും സ്ഥാനം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ആൻഡേഴ്സൺ പുറത്താക്കി. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മയു ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.
Discussion about this post