കാംരൂപ്: കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കരെന്നാൽ ഹരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ബിജെപിക്ക് അവർ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമേ നുഴഞ്ഞുകയറ്റക്കാരെ നാട്ടിൽ നിന്നും തുരത്താൻ സാധിക്കൂവെന്നും അമിത് ഷാ പറഞ്ഞു.
അസാമിൽ ബദറിദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സാധിക്കുമോയെന്നും അമിത് ഷാ ചോദിച്ചു. അസാമിൽ വിനോദസഞ്ചാരത്തിനാണ് രാഹുൽ ഗാന്ധി വരുന്നത്. ബദറുദ്ദീൻ അജ്മലാണ് അസാമിന്റെ മുഖമുദ്രയെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ നിങ്ങൾ അത് അംഗീകരിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.അസാമിനെ ബദറുദ്ദീൻ അജ്മലിന് അടിയറ വെക്കാനുള്ള രാഹുൽ ഗാന്ധിയുടെ സ്വപ്നം ഒരിക്കലും നടക്കാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസാമിലെ 47 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാർച്ച് 27ന് വോട്ടെടുപ്പ് നടക്കും. മൂന്ന് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post