രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വിദേശത്ത് നിന്ന് വമ്പന്‍ ഓക്സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ. ലിക്വിഡ് ഓക്സിജന്‍ നിറച്ച ക്രൈയോജനിക് കണ്ടെയ്നറുകള്‍ എത്തിക്കാന്‍ ഓപ്പറേഷന് സമുദ്ര സേതു -2 എന്ന പേരിലാണ് യുദ്ധക്കപ്പലുകള്‍ ഇന്ത്യ ഉപയോഗിക്കുന്നത്.
40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി മനാമയില്‍ നിന്ന് മുംബൈയിലേക്ക് ഐ.എന്‍.എസ് തല്‍വാര്‍ പുറപ്പെട്ടു. മരുന്നുകളും മറ്റുമെത്തിക്കാനായി ഐ.എന്‍.എസ് കല്‍ക്കത്ത ദോഹയിലെത്തി. അതിന് ശേഷം കുവൈത്തിലേക്ക് പോയി ഓക്സിജന്‍ ടാങ്കറുകളും എടുക്കും. ഐ.എന്‍.എസ് ഐരാവത് സിംഗപ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post