കൊച്ചി: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ ഇടവക വികാരി അറസ്റ്റില്‍. അങ്കമാലി പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റം ആണ് അറസ്റ്റിലായത്.
ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും മാത്രമാണ് അനുമതി. ഇതു ലംഘിച്ചാണ് 25 പേരെ പങ്കെടുപ്പിച്ച് ആദ്യ കുര്‍ബാന നടത്തിയത്. രാവിലെ ഏഴു മണിക്ക് ചടങ്ങ് ആരംഭിച്ചു. വലിയ ജനക്കൂട്ടം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഏഴരയോടെ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി.
ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന് വൈദികനെയും ചടങ്ങില്‍ പങ്കെടുത്തവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post