ഡൽഹി: വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി.
जुलाई आ गया है, वैक्सीन नहीं आयीं।#WhereAreVaccines
— Rahul Gandhi (@RahulGandhi) July 2, 2021
ജൂലൈ ആയിട്ടും വാക്സിൻ എവിടെ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. വാക്സിൻ ലഭ്യതാ ചാർട്ട് കേന്ദ്ര സർക്കാർ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചുവെന്നും അക്ഷരം അറിയാമെങ്കിൽ പോയി വായിച്ച് നോക്കാനുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധന്റെ മറുപടി. രാഹുലിന്റെ യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ലെന്നും കോൺഗ്രസിനകത്തെ നേതൃദാരിദ്ര്യവും പടലപ്പിണക്കങ്ങളുമാണെന്നും അദ്ദേഹം പരിഹസിച്ചു.
Just yesterday, I put out facts on vaccine availability for the month of July.
What is @RahulGandhi Ji’s problem ?Does he not read ?
Does he not understand ?There is no vaccine for the virus of arrogance and ignorance !!@INCIndia must think of a leadership overhaul ! https://t.co/jFX60jM15w
— Dr Harsh Vardhan (Modi Ka Pariwar) (@drharshvardhan) July 2, 2021
രാജ്യം കൊവിഡ് മഹാമാരി പോലെ ഒരു ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ രാഹുലിന്റെ തമാശകൾ ആസ്വദിക്കാൻ സമയമില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ പ്രതികരണം.
वैक्सीन की 12 करोड़ डोज़ जुलाई महीने में उपलब्ध होंगी, जो प्राइवेट हॉस्पिटल्स की आपूर्ति से अलग है। राज्यों को 15 दिन पहले ही आपूर्ति के बारे में सूचना दी जा चुकी है।
राहुल गांधी को समझना चाहिये कि कोरोना से लड़ाई में गंभीरता के बजाय इस समय ओछी राजनीति का प्रदर्शन उचित नही है। https://t.co/xmDqtrLcLI
— Piyush Goyal (मोदी का परिवार) (@PiyushGoyal) July 2, 2021
രാജ്യത്തെ ജനങ്ങൾക്കിടയിൽ രാഹുൽ ഇപ്പോഴും വിദ്വേഷം പരത്തുകയാണെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 41 ലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്തു. കാനഡ 3.73 കോടി പേർക്കും ഇറ്റലി 5.1 കോടി പേർക്കും ജപ്പാൻ 4.5 കോടി പേർക്കും വാക്സിൻ നൽകിയപ്പോൾ ഇന്ത്യ 34 കോടി പേർക്ക് വാക്സിൻ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Here is the proposed allocation chart of COVISHIELD and Covaxin,for the month of July.
This is an allocation by the central government to the states & UT.
A total of 12 crore doses will be supplied.
The purchase of the vaccine will be done separately by the private institution. pic.twitter.com/Qu48D6ELNP— Shandilya Giriraj Singh (मोदी का परिवार) (@girirajsinghbjp) July 2, 2021
Discussion about this post