വുഹാൻ, ചൈനയിലെ ഈ നദീതീരനഗരത്തിന്റെ പേര് അറിയാത്തവർ നമ്മുടെ കൊച്ച് കേരളത്തിൽ പോലും വിരളമായിരിക്കും. ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസിന്റെ ഉദ്ഭവകേന്ദ്രമെന്നു സംശയിക്കപ്പെടുന്ന ചൈനീസ് നഗരം, ഏത് ഉറക്കത്തിൽ ചോദിച്ചാലും പറയും വുഹാൻ എന്ന പേര്. ലോകത്തിന്റെ മറ്റെല്ലാഭാഗത്തേക്കും വളരെയധികം കണക്ടിവിറ്റിയുള്ള ഒരു ഗതാഗത കേന്ദ്രമാണിത് .
ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുള്ളതു പോലെ ചൈനയില്‍ 23 പ്രവിശ്യകളാണുള്ളത്. ഇതില്‍ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് വുഹാന്‍ എന്ന സ്ഥലം. ചൈനയുടെ ഏകദേശം മധ്യഭാഗത്തായി വരും വുഹാൻ.
ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് ലണ്ടൻ നഗരത്തോളം വിസ്തൃതിയുള്ള, വാഷിംഗ്ടൺ ഡിസിയുടെ ഏകദേശം പത്തിരട്ടി വലിപ്പമുള്ള വുഹാനിൽ അധിവസിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണിത്, ലോകത്തിലെ നാല്പത്തി രണ്ടാമത്തേതും.
മധ്യ ചൈനയില്‍ ഏറ്റവും ജനസംഖ്യയുള്ള നഗരം വുഹാനാണ്. പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രം കൂടിയായ വുഹാന്‍ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിലും പിന്നിലല്ല. തടാകങ്ങളും നദികളുമൊക്കെ കാണാന്‍ കഴിയും. നിരവധി സര്‍വകലാശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സർവകലാശാലകളുണ്ട്.
ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1927 മുതലാണ് ഈ നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വുചാങ്, ഹാൻകൗ, ഹാൻയാങ് എന്നീ ഉപനഗരനാമങ്ങൾ ചേർത്താണ് വുഹാൻ എന്ന പേരുണ്ടാക്കിയത്.
ചൈനയിൽ സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന ഒരു പ്രധാന വേദി കൂടിയാണ് വുഹാൻ. 2019 -ലെ ബാസ്കറ്റ്ബാൾ വേൾഡ് കപ്പ് മത്സരങ്ങൾ, അർജന്റീന-നൈജീരിയ മത്സരം അടക്കമുള്ളവ ഇവിടെ വെച്ചാണ് നടന്നത്. ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബ വ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാൻ. നിരവധി ഇൻഡസ്ട്രിയൽ സോണുകളുണ്ടിവിടെ. 5 ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 230 കമ്പനികൾക്ക് ഇവിടെ നിക്ഷേപങ്ങളുണ്ട്.
കൊറോണ വൈറസ് ഉടലെടുത്തത് ഇവിടത്തെ ഒരു ലോക്കൽ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് എങ്കിലും, ഈ നഗരത്തിലെ ജാനബാഹുല്യമാണ് ഈ അസുഖത്തെ ഇത്രകണ്ട് വ്യാപിക്കാൻ ഇടയാക്കിയത്. വുഹാൻ നഗരത്തിന്റെ വലിപ്പം, അതിൽ താമസമുള്ള ജനങ്ങളുടെ എണ്ണം, ഒപ്പം അവിടത്തെ സാമ്പത്തിക ഇടപാടുകളുടെ ബാഹുല്യം – ഇത്രയുമാണ് ഈ മാരകവ്യാധി ഇത്രവലിയ തോതിൽ പടർന്നു പിടിക്കാനുള്ള ഒരു കാരണം.
ഒരു ദിവസം വുഹാനിൽ നിന്ന് വിമാനം കയറി പോയി വരുന്നത് 30,000 ലധികം പേരാണ്. ട്രെയിനുകളും ബസുകളും വഴി വന്നുപോകുന്നവരുടെ എണ്ണം കണ്ടുപിടിക്കുക പ്രയാസമാകും. രാജ്യത്തെ ഏറ്റവും ശക്തമായ സാമ്പത്തിക നിലയുള്ള 10 നഗരങ്ങളിലൊന്നാണ് വുഹാൻ.
ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ ‘ഹബ്’ കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു . അതിവേഗപാതയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് 250–350 കിലോമീറ്ററാണ് മണിക്കൂറിൽ വേഗം.
ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്ഹായ്, ചോങ്ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്.
എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തന കേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്നി, ബാങ്കോക്ക്, മോസ്കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്.
ഇവിടത്തെ ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതൽ കങ്കാരുവിന്റെ വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. കോഴിയിറച്ചിയും ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് ചൈനീസുകാര്‍. ഒപ്പം പച്ചക്കറികള്‍ കഴിക്കാനും അവര്‍ മറക്കില്ല. വേവിക്കാതെ പച്ചയായി പച്ചക്കറികള്‍ കഴിക്കാനാണ് ഇവര്‍ക്ക് താല്പര്യം. അനധികൃതമായാണ് ഇവിടെ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടർന്നതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
https://www.youtube.com/watch?v=ie26_jZyKJc&t=2s
Discussion about this post