മതതീവ്രവാദത്തെ ചെറുത്ത് തോൽപ്പിക്കാൻ വീരചരമം പ്രാപിച്ച ബലിദാനികളുടെ മണ്ണാണ് മാറാട് എന്നാൽ ഇന്ന് ഈ ത്യാഗവും അതുൾക്കൊള്ളുന്ന ചരിത്രത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സാഗരസരണി എന്നാണ് മാറാടിനായി തീരുമാനിച്ചിരിക്കുന്ന പുതിയ പേര്. പേരുമാറ്റം പൂർത്തിയാകുന്നതോടെ മാറാടും മാറാടിന്റെ പോരാട്ടവും പഴങ്കഥയായി മാറും.
സിപിഎം സ്ഥാനാർത്ഥി വാർഡിൽ വിജയിച്ചതോടെയാണ് പേരുമാറ്റുന്നതിനുള്ള കളമൊരുങ്ങിയത്. എന്നാൽ ദീർഘകാലമായി നടക്കുന്ന ഈ ശ്രമം അതീവരഹസ്യമായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ വാർഡ് വിഭജനം എന്ന സ്വാഭാവിക പ്രക്രിയ മാത്രമായി മാറാടിന്റെ പേര് മാറ്റത്തെ വിലയിരുത്താൻ കഴിയുകയില്ല. ഒരു ബസ് സ്റ്റോപ്പിന്റെ പേരാണ് മാറാടിന് നൽകുന്നത് എന്നും എടുത്തു പറയേണ്ട ഒന്നാണ്.
അതീവ രഹസ്യമായി നടക്കുന്ന വാർഡിന്റെ പേരുമാറ്റത്തെ സംശയത്തോടെ തന്നെയാണ് ഇവിടുത്തുകാർ കാണുന്നത്. മറ്റൊരു കലാപത്തിലേക്ക് മാറാടിനെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ആളുകൾ പറയുന്നു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യം തന്നെയെന്ന് ഉറപ്പിയ്ക്കുന്നുണ്ട് മുൻ വാർഡ് മെമ്പർ.
പേര് മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാറാട് അരയസമാജം. ഏത് വിധേനയും പേര് മാറ്റുന്നതിനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഇവർ ആവർത്തിക്കുന്നു. കളക്ടർക്കും, തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് അരയ സമാജത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഭരണകൂടം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മാറാട് ജനത നൽകുന്നു.
വീഡിയോ
Discussion about this post