ന്യൂഡൽഹി: ഗൂഗിൾ മാപ്പ് വന്നതോട് കൂടി നമ്മുടെ യാത്രകൾ കൂടുതൽ സുഗകരമായി. പണ്ട് അറിയാത്ത വഴിയിലൂടെ ചോദിച്ച് ചോദിച്ച് പോയിരുന്ന നമ്മൾ ഇന്ന് ആരോടും ചോദിക്കാതെയാണ് യാത്രകൾ പൂർത്തിയാക്കാറുള്ളത്. വഴിയ്ക്ക് പുറമേ യാത്രയ്‌ക്കെടുക്കുന്ന സമയം ട്രാഫിക് ബ്ലോക്ക് എന്നിവയും ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞുതരാറുണ്ട്. ചുരുക്കം പറഞ്ഞാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഒരാൾക്ക് എവിടെ വേണമെങ്കിലും എത്തിച്ചേരാം എന്ന് സാരം.
എന്നാൽ യാത്ര എളുപ്പമാക്കുക മാത്രമല്ല നിങ്ങളുടെ പണം ലാഭിക്കാനും ഗൂഗിൾ മാപ്പിന് കഴിയും. അപ്പോൾ നിങ്ങൾ വിചാരിക്കും എളുപ്പ വഴി പറഞ്ഞ് തന്ന് ഇന്ധനം ലാഭിച്ച് നൽകുകയല്ലേ എന്ന്. എന്നാൽ ഇത് മാത്രമല്ല. ടോളായി നൽകുന്ന പണവും ലാഭിക്കാൻ ഗൂഗിൾ മാപ്പ് വഴി കഴിയും. അതിന് ഈ ഫീച്ചർ ഒന്ന് ഓൺ ആക്കിയാൽ മാത്രം മതി.
സൗജന്യമായി ഗൂഗിൾ മാപ്പ് നൽകുന്ന സേവനം ആണ് ഇത്. എന്നാൽ ഇതേക്കുറിച്ച് ആർക്കും അറിയില്ല എന്നതാണ് വാസ്തവം. ഗൂഗിൾ മാപ്പ് വഴി പറഞ്ഞ് തരണം എങ്കിൽ യാത്ര ആരംഭിക്കുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും നൽകണം എന്ന് എല്ലാവർക്കും അറിയാം. ഇങ്ങനെ നൽകിയ ശേഷമാണ് ഇനി പറയുന്ന ഫീച്ചർ ഓൺ ചെയ്യേണ്ടത്.
യാത്ര ആരംഭിക്കുന്ന സ്ഥലവും അവസാനിക്കേണ്ട സ്ഥലവും നൽകി കഴിഞ്ഞാൽ അതിന് അടുത്തായി കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യണം. മാപ്പിന്റെ വലത് വശത്ത് ആയിട്ടാകും ഈ കുത്തുകൾ കാണാൻ സാധിക്കുക. ഇതിൽ ക്ലിക്ക് ചെയ്താൽ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ ആദ്യം കാണുന്ന ഓപ്ഷൻ എന്നത് തിരഞ്ഞെടുക്കുക. അപ്പോൾ അവോയിഡ് ടോൾസ്, അവോയിഡ് മോട്ടോർ വേയ്‌സ് എന്നിങ്ങനെ കാണാൻ സാധിക്കും. ഇതിൽ അവോയിഡ് ടോൾ ഓൺ ആക്കി ഇടാം.
Discussion about this post