Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

ലോകത്തെ സ്തംഭിപ്പിച്ച വൈറസിന്റെ ഉത്ഭവം ഇവിടെയാണ്; അറിയാം ചൈനയിലെ വുഹാൻ നഗരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Jul 18, 2021, 03:17 pm IST
in Video
Share on FacebookTweetWhatsAppTelegram

വുഹാൻ, ചൈനയിലെ ഈ നദീതീരനഗരത്തിന്റെ പേര് അറിയാത്തവർ നമ്മുടെ കൊച്ച് കേരളത്തിൽ പോലും വിരളമായിരിക്കും. ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസിന്റെ ഉദ്ഭവകേന്ദ്രമെന്നു സംശയിക്കപ്പെടുന്ന ചൈനീസ് നഗരം, ഏത് ഉറക്കത്തിൽ ചോദിച്ചാലും പറയും വുഹാൻ എന്ന പേര്. ലോകത്തിന്റെ മറ്റെല്ലാഭാഗത്തേക്കും വളരെയധികം കണക്ടിവിറ്റിയുള്ള ഒരു ഗതാഗത കേന്ദ്രമാണിത് .

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുള്ളതു പോലെ ചൈനയില്‍ 23 പ്രവിശ്യകളാണുള്ളത്. ഇതില്‍ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് വുഹാന്‍ എന്ന സ്ഥലം. ചൈനയുടെ ഏകദേശം മധ്യഭാഗത്തായി വരും വുഹാൻ.

Stories you may like

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് ലണ്ടൻ നഗരത്തോളം വിസ്തൃതിയുള്ള, വാഷിംഗ്ടൺ ഡിസിയുടെ ഏകദേശം പത്തിരട്ടി വലിപ്പമുള്ള  വുഹാനിൽ അധിവസിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ  ഏഴാമത്തെ നഗരമാണിത്, ലോകത്തിലെ നാല്പത്തി രണ്ടാമത്തേതും.

മധ്യ ചൈനയില്‍ ഏറ്റവും ജനസംഖ്യയുള്ള നഗരം വുഹാനാണ്. പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രം കൂടിയായ വുഹാന്‍ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിലും പിന്നിലല്ല. തടാകങ്ങളും നദികളുമൊക്കെ കാണാന്‍ കഴിയും. നിരവധി സര്‍വകലാശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സർവകലാശാലകളുണ്ട്.

ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1927 മുതലാണ് ഈ നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വുചാങ്, ഹാൻകൗ, ഹാൻയാങ് എന്നീ ഉപനഗരനാമങ്ങൾ ചേർത്താണ് വുഹാൻ എന്ന പേരുണ്ടാക്കിയത്.

ചൈനയിൽ സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന ഒരു പ്രധാന വേദി കൂടിയാണ് വുഹാൻ. 2019 -ലെ ബാസ്കറ്റ്ബാൾ വേൾഡ് കപ്പ് മത്സരങ്ങൾ, അർജന്റീന-നൈജീരിയ മത്സരം അടക്കമുള്ളവ ഇവിടെ വെച്ചാണ് നടന്നത്. ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബ വ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാൻ.  നിരവധി ഇൻഡസ്ട്രിയൽ സോണുകളുണ്ടിവിടെ. 5 ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 230 കമ്പനികൾക്ക് ഇവിടെ നിക്ഷേപങ്ങളുണ്ട്.

കൊറോണ വൈറസ് ഉടലെടുത്തത് ഇവിടത്തെ ഒരു ലോക്കൽ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് എങ്കിലും, ഈ നഗരത്തിലെ ജാനബാഹുല്യമാണ് ഈ അസുഖത്തെ ഇത്രകണ്ട് വ്യാപിക്കാൻ ഇടയാക്കിയത്. വുഹാൻ നഗരത്തിന്റെ വലിപ്പം, അതിൽ താമസമുള്ള ജനങ്ങളുടെ എണ്ണം, ഒപ്പം അവിടത്തെ സാമ്പത്തിക ഇടപാടുകളുടെ ബാഹുല്യം – ഇത്രയുമാണ് ഈ മാരകവ്യാധി ഇത്രവലിയ തോതിൽ പടർന്നു പിടിക്കാനുള്ള ഒരു കാരണം.

ഒരു ദിവസം വുഹാനിൽ നിന്ന് വിമാനം കയറി പോയി വരുന്നത് 30,000 ലധികം പേരാണ്. ട്രെയിനുകളും ബസുകളും വഴി വന്നുപോകുന്നവരുടെ എണ്ണം കണ്ടുപിടിക്കുക പ്രയാസമാകും.  രാജ്യത്തെ ഏറ്റവും ശക്തമായ സാമ്പത്തിക നിലയുള്ള 10 നഗരങ്ങളിലൊന്നാണ് വുഹാൻ.

ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ ‘ഹബ്’ കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു . അതിവേഗപാതയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് 250–350 കിലോമീറ്ററാണ് മണിക്കൂറിൽ വേഗം.

ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്‌ഹായ്, ചോങ്‌ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്.

എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തന കേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്നി, ബാങ്കോക്ക്, മോസ്കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്.

ഇവിടത്തെ ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതൽ  കങ്കാരുവിന്റെ വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. കോഴിയിറച്ചിയും ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് ചൈനീസുകാര്‍. ഒപ്പം പച്ചക്കറികള്‍ കഴിക്കാനും അവര്‍ മറക്കില്ല. വേവിക്കാതെ പച്ചയായി പച്ചക്കറികള്‍ കഴിക്കാനാണ് ഇവര്‍ക്ക് താല്‍പര്യം. അനധികൃതമായാണ് ഇവിടെ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടർന്നതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.

https://www.youtube.com/watch?v=ie26_jZyKJc&t=2s

Tags: Wuhanvideo
Share1TweetSendShare

Latest stories from this section

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

Discussion about this post

Latest News

19 ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? സെപ്റ്റോ വഴി കോടീശ്വരൻമാരായ ചങ്കുകൾ…

19 ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? സെപ്റ്റോ വഴി കോടീശ്വരൻമാരായ ചങ്കുകൾ…

മോഹൻലാൽ ചെയ്തത് അൽപ്പം പാളിപ്പോയില്ലേ എന്ന് ഫാസിലിന് സംശയം, ലാൽ പറഞ്ഞ മറുപടിയും ശേഷം ആ സീനും കണ്ട പുള്ളിയുടെ കിളി പറന്നു: സത്യൻ അന്തിക്കാട്

മോഹൻലാൽ ചെയ്തത് അൽപ്പം പാളിപ്പോയില്ലേ എന്ന് ഫാസിലിന് സംശയം, ലാൽ പറഞ്ഞ മറുപടിയും ശേഷം ആ സീനും കണ്ട പുള്ളിയുടെ കിളി പറന്നു: സത്യൻ അന്തിക്കാട്

തോൽവികളിൽ നിന്ന് ‘boAt” തുഴഞ്ഞവൻ!അഞ്ചുതവണ വീണിട്ടും ആറാം തവണ ലോകം കീഴടക്കാൻ എഴുന്നേറ്റ ഒരു പോരാളി

തോൽവികളിൽ നിന്ന് ‘boAt” തുഴഞ്ഞവൻ!അഞ്ചുതവണ വീണിട്ടും ആറാം തവണ ലോകം കീഴടക്കാൻ എഴുന്നേറ്റ ഒരു പോരാളി

ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

പണ്ട് ധോണി ചെയ്ത റോൾ ചെയ്യാൻ പറ്റുന്ന താരം ഇപ്പോൾ അവൻ മാത്രം, വെടിക്കെട്ട് വീരന്മാർക്ക് ഒന്നും ആ കഴിവില്ല; ഇന്ത്യൻ താരത്തെക്കുറിച്ച് ഷോൺ പൊള്ളോക്ക്

സൂര്യകുമാറിനെ കുറ്റം പറയുന്നവർ ധോണിയുടെ ആ പ്രകടനം ഓർക്കുക, അപ്പോൾ മനസിലാകും കാര്യങ്ങൾ എങ്ങനെയാണെന്ന്: റോബിൻ ഉത്തപ്പ

കഴിവുള്ളത് പ്രിയങ്കയ്ക്ക് ; പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

കഴിവുള്ളത് പ്രിയങ്കയ്ക്ക് ; പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies