കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ബഹാറിലെ മുന്ഗര് ജില്ലയിലെ ഖപ്ര താര ഗ്രമാത്തിലുള്ള സോനു കുമാര്‍ മോദിയാണ് രഖിലന് തോക്ക് നല്‍കിയത്. ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.
രഖില്‍ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് വാങ്ങിച്ചത് ബിഹാറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്നാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അറുപതിനായിരത്തിലധിം വില വരുന്ന പിസ്റ്റളാണ് വാങ്ങിയതെന്ന് പൊലീസ് അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
കോതമംഗലം എസ്.ഐ. മാഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനു കുമാറിനെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സോനു കുമാറിനെ ഇന്നലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ജൂലൈ 31-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. പിന്നാലെ രഖിലും സ്വയം വെടിവച്ച് മരിച്ചിരുന്നു.
Discussion about this post