ഡല്‍ഹി: ഇന്ധന – എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ തന്ത്രം പിന്തുടരാന് കഴിയില്ലെന്നും എണ്ണ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയതെന്നും നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.
അതിനാലാണ് ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നും ധനമന്ത്രി അറിയിച്ചു. എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.
Discussion about this post