കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിനാല്‍ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനര്‍ജിയുടെ ആവശ്യം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത തന്റെ ആവശ്യം അറിയിച്ചു.
വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പേരില്‍ അത് തടയരുതെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായത്.
Discussion about this post