ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി അയച്ച റെഫ്രിജറേറ്ററില്‍ സ്വര്‍ണ്ണ കടത്താൻ ശ്രമം. പ്രതിയെ കോഫേപോസ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം അത്താണി കോറോത്ത് മുഹമ്മദാലി(56)യെയാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളും കൂട്ടാളികളും ചേര്‍ന്ന് കാര്‍ഗോ വഴി അയച്ച റെഫ്രിജറേറ്ററിനകത്തുനിന്ന് 14.5 കിലോ സ്വര്‍ണം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ വെച്ച് കസ്റ്റംസ് പിടികൂടിയിരുന്നു.
ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി അയക്കുന്ന സാധനങ്ങള്‍ വഴിയാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇവരുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയില്‍ മുന്‍പും കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post