ലാഹോര്‍ : ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റത്തിന് 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന കോമഡി ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വച്ച പാക് നടി സബാ ഖമറിനെതിരെ പാകിസ്ഥാന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നടിക്കൊപ്പം മറ്റു ചിലര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി നടപടികളില്‍ നിന്നും നടിയും മറ്റ് സിനിമാ പ്രവര്‍ത്തകരും ഹാജരാകാതെ നിരന്തരം ഒഴിവ് പറയുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഗായകന് ബിലാല്‍ സയീദിനും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ലാഹോറിലെ പുരാതനമായ പള്ളിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നൃത്തം ചിത്രീകരിച്ചതിലൂടെ പളളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാണ് കേസിന് ആധാരം. പള്ളിയുടെ വിശുദ്ധി നഷ്ടമാക്കി എന്ന കുറ്റത്താല്‍ പാക് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
ഒരു വിവാഹ രംഗമുള്‍ക്കൊള്ളുന്ന ഗാനമാണ് ഇവിടെ ചിത്രീകരിച്ചത്. പള്ളിയില്‍ നടി നൃത്തം വച്ചതിനെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവിധ പാര്‍ട്ടികളും നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
Discussion about this post