കൊച്ചി: കപ്പല്ശാലക്കും ഐ.എന്‍.എസ് വിക്രാന്തിനുമെതിരെയുണ്ടായ ഇ-മെയില്‍ ഭീഷണിയില്‍ അന്വേഷണം തുടരുന്നതിനിടെ വീണ്ടും ഭീഷണി. കപ്പല്‍ശാലയില്‍ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി.
നേരത്തz ഭീഷണി സന്ദേശം ലഭിച്ച കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് ഞായറാഴ്ച ഇ-മെയില്‍ സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതര്‍ പൊലീസില്‍ പരാതി നല്കി. ബോംബ് -ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ആഗസ്റ്റ് 24നാണ് യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ആദ്യ ഇ-മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ ഐ.ടി നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഒരാഴ്ചക്കുശേഷമാണ് രണ്ടാമത്തെ ഭീഷണി.
കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരനടക്കം അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സംശയിക്കുന്ന രണ്ടുപേരില്‍നിന്നും അസി. കമീഷണര്‍ വൈ. നിസാമുദ്ദീെന്റ മേല്‍നോട്ടത്തില്‍ സൗത്ത് പൊലീസ് മൊഴിയെടുത്തിരുന്നു.
കപ്പല്‍ശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാല്‍ ജീവനക്കാരെ മുഴുവന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. വന്‍തുക ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു അജ്ഞാത ഭീഷണി.
Discussion about this post