കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ തമിഴ്നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്ലാബ് ആണ് തകര്‍ന്നത്. സ്ലാബിനെ താങ്ങി നിർത്തിയിരുന്ന ഇരുമ്പ് പൈപ്പ് തെന്നി നീങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
Discussion about this post