ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് അധ്യാപകരെയാണ് വെടിവച്ചുകൊന്നതെന്ന് പൊലീസ് അറിയിച്ചു. ഭീകരർക്കായി സുരക്ഷാസേന തിരച്ചില്‍ വ്യാപകമാക്കി.
ശ്രീനഗറിലെ ഇഡ്ഗ ഗവ.ബോയ്സ് സ്കൂളിലെ അധ്യാപകരാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ പ്രിന്‍സിപ്പലായ സതീന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരാണ് മരിച്ചത്.
പ്രിൻസിപ്പൽ ഓഫിസിൽ യോഗം നടക്കുന്നതിനിടെ അവിടെയെത്തിയ രണ്ടു ഭീകരർ പ്രിൻസിപ്പലിനെയും അധ്യാപകനെയും തിരഞ്ഞുപിടിച്ച് സ്കൂൾ കോംപൗണ്ടിലേക്ക് മാറ്റി വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭീകരാക്രമണത്തില്‍ അഞ്ച് ജമ്മു കാശ്മീര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
Discussion about this post