പേരാവൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ ആരോപണവിധേയനായ സെക്രട്ടറിക്ക് സസ്പെൻഷൻ. പി.വി. ഹരിദാസിനെയാണ് സഹകരണ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
സൊസൈറ്റിയിലെ സീനിയര്‍ ജീവനക്കാരന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയതായും അസി. രജിസ്ട്രാര്‍ പ്രദോഷ്കുമാര്‍ അറിയിച്ചു.
സെക്രട്ടറിയെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അസി. രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസമിതി യോഗം ശിപാര്‍ശ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സെക്രട്ടറി രാത്രിയില്‍ ഫയലുകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസില്‍ നല്കിയ പരാതി പിന്‍വലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
Discussion about this post