പ്രധാനമന്ത്രി നരേന്ദ്രമോദിയും പോപ് ഫ്രാൻസിസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോപ്പ് ഫ്രാൻസിസും കണ്ടുമുട്ടിയപ്പോൾ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നു. എന്തായിരിക്കും കാരണം ? അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. രണ്ട് അസാധാരണ വ്യക്തിത്വങ്ങൾ കണ്ടു മുട്ടുമ്പോൾ അവർ സംസാരിക്കുന്ന വിഷയങ്ങളും അതുപോലെ മികവാർന്നതാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോപ്പ് ഫ്രാൻസിസും കണ്ടുമുട്ടിയപ്പോൾ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നു. എന്തായിരിക്കും കാരണം ? ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ച് അധികാരികമായ പുസ്തകങ്ങളെഴുതിയ രണ്ട് ലോക നേതാക്കളാണ് മോദി ജിയും പോപ്പ് ഫ്രാൻസിസും . രണ്ടു പേരും ലോക വേദികളിൽ ഇതു സംബന്ധിച്ച് ആവർത്തിച്ചു സംസാരിക്കുന്നവരുമാണ് .
ലൗദാത്തോ സി ( അങ്ങേക്ക് സ്തുതി ) എന്നാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോപ്പ് ഫ്രാൻസിസ് എഴുതിയ പുസ്തകത്തിൻ്റെ പേര് .
കൺവീനിയൻറ് ആക്ഷൻ – ഗുജറാത്ത്സ് റെസ്പോൺസ് , കൺവീനിയൻ്റ് ആക്ഷൻ – കണ്ടിന്യുവിറ്റി ഫോർ ചേഞ്ച് എന്നീ രണ്ടു പുസ്തങ്ങളാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ചിരിക്കുന്നത്.
രണ്ട് അസാധാരണ വ്യക്തിത്വങ്ങൾ കണ്ടു മുട്ടുമ്പോൾ അവർ സംസാരിക്കുന്ന വിഷയങ്ങളും അതുപോലെ മികവാർന്നതാകും .
Discussion about this post