മുല്ലപ്പെരിയാറില്‍ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് താഴാത്തതില്‍ ആശങ്ക പരക്കുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്.
മന്ത്രിമാരായ റോഷി അഗസ്റ്റിനും പി.പ്രസാദും മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പുറപ്പെട്ടു. ജലനിരപ്പ് 138 അടിയാക്കണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ആണ് തീരുമാനം.
അതേസമയം ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം പിന്നിടുമ്പോളും ജലനിരപ്പ് അനുവദനീയ പരിധിയായ 138 അടിയിലേക്ക് നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ അണക്കെട്ടിലെത്തുന്നത്.
Discussion about this post