ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന് ജോജു ജോര്‍ജ്ജിന്റെ സമീപനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാവിലെ എറണാകുളം നഗരത്തിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെ ആയിരുന്നു സിനിമാ താരത്തിന്റെ പ്രതിഷേധം. ഇതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
Discussion about this post