ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പര്യസപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. ഇത് സംബന്ധിച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഫയലുകള്‍ പരസ്യപ്പെടുത്തുന്നത് കോണ്‍ഗ്രസ് തടഞ്ഞെന്നും നിഗൂഢത നീക്കാന്‍ ഇപ്പോള്‍ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്നും കുടുംബാംഗമായ അഭിജിത് റായി പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
1945 ഓഗസ്റ്റ് 15നു തായ്വാനില് നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെയുള്ള വിവരം. ഇതാണ് ഔദ്യോഗികമായി വിശദീകരണവും. എന്നാല്‍, നേതാജിയുടെ തിരോധാനം അന്വേഷിച്ച മനോജ് മുഖര്‍ജി കമീഷനും മറ്റും അദ്ദേഹം ജീവിച്ചിരുന്നതായായി സൂചനകള്‍ നല്‍കിയിരുന്നു. വിമാനദുരന്തം നടന്നിട്ടില്ലെന്നായിരുന്നു അന്ന് കമ്മിഷന് കണ്ടെത്തിയിരുന്നത്.
Discussion about this post