ഒറ്റ ടേക്കില്‍ 2 മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഒരു സിനിമ. ഒറ്റ രാത്രയിലെ കഥ പറയുന്ന യൂറോപ്യന്‍ ചിത്രമായ വിക്ടോറിയ എന്ന ത്രില്ലര്‍ സിനിമയാണ് ഒറ്റ ടേക്കില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരു സ്പാനിഷ് യുവതി ബര്‍ലിന്‍ നഗരം സന്ദര്‍ശിക്കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
2014 ഏപ്രില്‍ 17ന് വൈകുന്നേരം 4.30യ്ക്കും 7.00നും ഇടയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ ഒരു നഗരം ഒരു രാത്രി ഒരു ടേക്ക് എന്നാണ്. 3 പ്രാവശ്യം ഒറ്റ ടേക്കില്‍ ചിത്രമെടുത്ത ശേഷം അതില്‍ മികച്ച 3ാമത്തെ ടേക്കാണ് സിനിമയാക്കിയിരിക്കുന്നത്. ജര്‍മന്‍ സംവിധായകനായ സെബാസ്റ്റ്യന്‍ ഷിപ്പര്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ അടുത്ത കൊല്ലം റിലീസിനെത്തും.
Discussion about this post