തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് ( crime branch ) കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം കിംസ് ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.
കോട്ടയം കിംസ് ഉടമകളില്‍ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നല്കിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരില്‍ കോടികള്‍ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നല്‍കിയത്.കിംസ് ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കിംസ് ഗ്രൂപ്പ് മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Discussion about this post