മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുന്ന പുതിയ ടീമിന് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. സിവിസി ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടീം അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ളതാണ്. ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ നായകൻ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത്തവണ അരങ്ങേറുന്ന ലഖ്നൗ ആസ്ഥാനമായുള്ള ടീമിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആർ പി എസ് ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ പേര് ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നാണ്.
പതിനഞ്ച് കോടി മുടക്കിയാണ് ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാൺഡ്യയെ ടീമിൽ എടുത്തത്. അഫ്ഗാൻ ലെഗ് സ്പിന്നർ റാഷിദ് ഖാന് വേണ്ടിയും ടീം പതിനഞ്ച് കോടി രൂപ മുടക്കിയിട്ടുണ്ട്. യുവതാരം ശുഭ്മാൻ ഗില്ലിന് വേണ്ടി എട്ട് കോടിയാണ് ടീം ചിലവിട്ടിരിക്കുന്നത്.
Discussion about this post