തിരുവനന്തപുരം: ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെൻഷൻ. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എൽ.ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്.
അപകടവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തെ തുടർന്നാണ് സസ്പെൻഷൻ.
അപകടത്തിൽ വാഹനങ്ങൾക്കിടയിൽ പെട്ട് ആദർശ്, സബിത്ത് എന്നീ യുവാക്കളാണ് മരിച്ചത്.
Discussion about this post