ബംഗളൂരു: ഹിജാബ് വിഷയത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ട് ആവശ്യമില്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് തുറന്നടിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘ഇത് വളരെ നിസാരവും വ്യക്തവുമാണ്. ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാവരും പിന്തുടരേണ്ടതാണ്. എന്നാല്‍ അതിനിടയ്ക്ക് കേറി ഇടപെടല്‍ നടത്തുകയാണ് പുറത്തുനിന്നുള്ളവര്‍. അതുകൊണ്ടാണ് ഹിജാബ് വിഷയത്തില്‍ ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്താതിരുന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍മാര്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതാണ്. നേരത്തെ ഉണ്ടായിട്ടുള്ള സമാനപ്രശ്നങ്ങള്‍ പ്രാദേശികമായി ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹിജാബ് വിഷയം വിവാദമായതിനെ തുടര്‍ന്ന് ഫെബ്രുവരി പത്തിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ അന്തിമ വിധി പ്രസ്താവം ഉണ്ടാകുന്നത് വരെ വിലക്ക് നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തരുത് എന്നായിരുന്നു ഉത്തരവ്.
Discussion about this post