ഇംഫാല്‍: 15 വര്‍ഷത്തിനിടെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് എയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മണിപ്പൂരിലെ തൗബാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിന് മണിപ്പൂരില്‍ എയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉടന്‍ തന്നെ എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു -അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥ താഴോട്ടായിരുന്നെന്നും ബി.ജെ.പി സര്‍ക്കാര്‍ മണിപ്പൂരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post