കീവ്: ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്നിലെ നാല് നഗരങ്ങളിലാണ് റഷ്യ താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
റഷ്യൻ സമയം രാവിലെ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
അതേസമയം ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനങ്ങൾ തുടരാനുള്ള സാദ്ധ്യത പരിശോധിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ രക്ഷാദൗത്യം താത്കാലികമായി മാറ്റിവെച്ചിരുന്നു. രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇന്ത്യ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളോടും നിർദേശിച്ചിരുന്നു.
Discussion about this post