ബെയ്റൂട്ട്: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള സംഘത്തിന്റെ മുന്‍ മേധാവി നടത്തിയ ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ഭീകരരുടെ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് നടത്തിയ വെടിവയ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ദെയ്ര് ഇല്-സോര്‍ പ്രവിശ്യയിലെ അബു കസബ് മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ വക്താവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post