തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിൽ യാത്രചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ജീവിതത്തിന്റെ യാത്രയിൽ ഓർമ്മിക്കാനുള്ള മറ്റൊരു യാത്രയാണ് വന്ദേഭാരതിലേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരം സന്തോഷം പങ്കുവച്ചത്.
ജീവിതത്തിന്റെ യാത്രയിൽ എന്നും ‘ഓർമ്മിക്കാൻ ഒരു യാത്ര കൂടി ‘. വികസനത്തിന്റെ യാത്ര.ഭാരത എഞ്ചിനീയർ മാർ നിർമിച്ച മേഡ് ഇൻ ഇന്ത്യ ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിർക്കുന്നില്ല, അത് പക്ഷെ സാധാരകാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്. വന്ദേഭാരതം- വിവേക് ഗോപൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇ വൺ കോച്ചിലെ സീറ്റ് നമ്പർ ഒൻപതിലാണ് വിവേക് ഗോപന്റെ യാത്ര.
വന്ദേഭാരതിൽ യാത്ര ചെയ്യുന്ന ചിത്രവും വിവേക് ഗോപൻ പങ്കുവച്ചിട്ടുണ്ട്.
Discussion about this post