ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ പോലീസിന് ലഭിച്ചത്.
റിഹാൻ എന്ന് സ്വയം പരിചയപ്പെടുത്തുകൊണ്ടാണ് പ്രതി വിളിച്ചത്. അടിയന്തര സാഹചര്യത്തിൽ പോലീസുമായി ബന്ധപ്പെടുന്നതിന് വേണ്ടിയുള്ള 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ആയിരുന്നു വിളിച്ചത്. മുഖ്യമന്ത്രിയെ കൊല്ലുമെന്നും ഇക്കുറി ആർക്കും തടയാൻ കഴിയില്ലെന്നുമായിരുന്നു ഭീഷണി. ഇതിന് പിന്നാലെ ഇയാൾ പോലീസിന് യോഗിയെ കൊലപ്പെടുത്തുമെന്ന് കാട്ടിയുള്ള സന്ദേശവും അയച്ചു.
ഇയാളുടെ ഡിപിയിൽ ചില അള്ളാഹു എന്ന് എഴുതിയിട്ടുണ്ട്. തീവ്രചിന്താഗതി വച്ചു പുലർത്തുന്ന പ്രതി ഭീകര സംഘടനയിലെ അംഗമാണെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അതേസമയം കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ സംഘത്തിൽപ്പെട്ടയാളാണോ ഇയാളെന്നും പരിശോധിച്ചുവരികയാണ്.
Discussion about this post