തിരുവനന്തപുരം: കാട്ടാക്കടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പൂഴനാട് എസ്എസ് മന്ദിരത്തിൽ സുനിൽ- മഞ്ജുഷ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അഭിനവിന് പാമ്പ് കടിയേറ്റത്.
വീടിനുള്ളിൽ വച്ചായിരുന്നു സംഭവം. വൈകീട്ട് വീട് വൃത്തിയാക്കുകയായിരുന്നു അഭിനവ്. ഇതിനിടെ മൂർഖൻ പാമ്പ് കാലിൽ കടിക്കുകയായിരുന്നു. എന്നാൽ പാമ്പ് ആണ് കടിച്ചത് എന്ന് അഭിനവിന് മനസ്സിലായില്ല. എലികടിച്ചെന്ന ധാരണയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതുമില്ല. എന്നാൽ പിന്നീട് കുട്ടി അവശനിലയിൽ ആകുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചതോടെ പാമ്പ് കടിയേറ്റത് ആണെന്ന് വ്യക്തമായി. തുടർ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് വനംവകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അപ്പോഴാണ് മൂർഖനാണ് പിടിച്ചതെന്ന് വ്യക്തമായത്. ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി.
മുകുന്തറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post