കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവർക്ക് കെ- സ്വിഫ്റ്റ് ജീവനക്കാരുടെ മർദ്ദനം. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവലിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയോടെയായിരുന്നു സംഭവം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് വിവരം. വാഹനത്തിൽ ഇടിച്ചെന്ന് ആരോപിച്ച് കാരിത്താസ് ജംഗ്ഷനിൽവച്ച് ഓട്ടോയ്ക്ക് മുൻപിൽ ബസുകൊണ്ട് വട്ടം വയ്ക്കുകയായിരുന്നു. ഇതിന് ശേഷം ജീവനക്കാർ പിടിച്ചിറക്കി മർദ്ദിച്ചുവെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇമ്മാനുവൽ ചികിത്സ തേടിയിരിക്കുന്നത്.
Discussion about this post