ഇന്ത്യൻ വാഹന വിപണിയിൽ വിറ്റ കാറുകളുടെ എണ്ണം ചരിത്ര റെക്കോർഡ് നേടിയിരിക്കുകയാണ്. 38.9 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ-2023 മാർച്ച്) വിറ്റഴിച്ചത്. ഇതിൽ 20 ലക്ഷവും എസ് യു വി മോഡൽ കാറുകളായിരുന്നു എന്നത് മറ്റൊരു സവിശേഷതയാണ്.
കാർ വിൽപ്പനയിൽ തിളങ്ങി നിൽക്കുന്നത് മാരുതി സുസുക്കി തന്നെ. ഏറ്റവുമധികം വിൽപ്പന നടത്തിയ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ഏഴെണ്ണം മാരുതി സുസുക്കിയുടേതാണ്. ഒന്നാം സ്ഥാനത്ത് വാഗൻ ആറ് ആണ്. 2.12 ലക്ഷം കാറുകളാണ് ഒരു വർഷത്തിനിടെ വിറ്റത്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന റെക്കോർഡ് രണ്ടാം വർഷമാണ് വാഗൻ ആർ സ്വന്തമാക്കുന്നത്.
പട്ടിക ഇങ്ങനെ:
മാരുതി ബലേനോ 2.03 ലക്ഷം
മാരുതി ആൾട്ടോ 1.80 ലക്ഷം
മാരുതി സ്വിഫ്റ്റ് 1.77 ലക്ഷം
ടാറ്റാ നെക്സോൺ 1.72 ലക്ഷം
ഹ്യുണ്ടായി ക്രെറ്റ 1.50 ലക്ഷം
മാരുതി ബ്രെസ 1.45 ലക്ഷം
ടാറ്റ പഞ്ച് 1.34 ലക്ഷം
മാരുതി ഈക്കോ 1.31 ലക്ഷം
മാരുതി ഡിസയർ 1.21 ലക്ഷം.
Discussion about this post