നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 40 റണ്‍സെടുത്ത മുരളിവിജയും, 12 റണ്‍സെടുത്ത ശിഖര്‍ ധവാനും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നല്കി.
മുരളിയെ മോര്‍ക്കലും, ധവാനെ എല്‍ഗറും പുറത്താക്കി. 69 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു
രോഹിത് ശര്‍മയും അമിത് മിശ്രയും ടീമില്‍ ഇടം നേടി. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് കളിക്കുന്നില്ല. മൊഹാലി ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തോടെ 1-0ത്തിനു മുന്നിലുള്ള ഇന്ത്യക്കു ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
Discussion about this post