തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയുൾപ്പെടെയുള്ളവരെ ആക്രമിച്ച തെരുവ് നായ ചത്തു. ഉച്ചയോടെയായിരുന്നു നായയെ ചത്തനിലയിൽ കണ്ടത്. ഇതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ കുട്ടികളെ ആക്രമിച്ച സ്ഥലത്താണ് നായയുടെ ജഡം കണ്ടെത്തിയത്. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിക്കാൻ നായയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കും. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയിട്ടുണ്ട്.
വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശങ്ങളിൽ ആയിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെയും കഴിഞ്ഞ ദിവസവും ആയിട്ട് ആയിരുന്നു നായ ആളുകളെ ആക്രമിച്ചത്. ആക്രമണത്തിൽ മൂന്നര വയസ്സുകാരിയ്ക്കും നാല് വയസ്സുകാരിയ്ക്കുമാണ് പരിക്കേറ്റത്. ഇതിൽ നാല് വയസ്സുകാരിയുടെ പരിക്കുകൾ സാരമുള്ളവയാണ്. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
Discussion about this post