ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയിലില്‍ പോകുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.കേസ് നടത്താന്‍ തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്ന് സ്വാമി പറഞ്ഞു.
കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന കോണ്‍ഗ്രസിന്റെ വാദത്തെയും സുബ്രഹ്മണ്യന് സ്വാമി തളളി. നാഷണല്‍ ഹെറാള്‍ഡ് കേസിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസാണെന്ന് രാഹുല്‍ ബുധനാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍, കേസിനെ സംബന്ധിച്ച വിവരങ്ങളൊന്നും താന്‍ പ്രധാനമന്ത്രിയോടോ കേന്ദ്ര സര്‍ക്കാരിനോടോ ബി.ജെ.പിയോടോ വിശദീകരിച്ചിട്ടില്ലെന്ന് സ്വാമി വ്യക്തമാക്കി.
നിയമത്തെ സംബന്ധിച്ച് തനിക്ക് അറിവുള്ളതുപോലെ ബി.ജെ.പി നേതാക്കള്‍ക്ക് ധാരണയില്ല. തനിക്ക് നിയമം അറിയാം. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 2 ജി അഴിമതിക്കെതിരെ കേസ് നടത്തുമ്പോള്‍ താന്‍ ബി.ജെ.പി അംഗംപോലും ആയിരുന്നില്ലെന്നും സ്വാമി സൂചിപ്പിച്ചു. കേസില്‍ ഈ മാസം 19ാം തീയതി ഹാജരാകാനാണ് സോണിയയോടും രാഹുലിനോടും ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post