തിരുവനന്തപുരം : നഗരത്തിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വൃദ്ധ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുന്‍പാണ് ഈ ഹോട്ടലില്‍ വച്ച് നടത്തിയത്. അതിന്റെ ബില്‍ തുക കൊടുത്തുതീര്ക്കാനുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കാര്യം ഹോട്ടല്‍ അധികൃതരുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരിലാണ് ദമ്പതികള്‍ മുറിയെടുത്തതെന്നാണ് വിവരം.
അതേസമയം, വിവാഹം നടത്തിയതിന്റെ ബില്‍ തുക ദമ്പതികള്‍ അടച്ചു തീര്ത്തിരുന്നതായാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post