തിരുവനന്തപുരം: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. സ്നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വം ആണ് അദ്ദേഹം. ആ ദീപ്ത സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയങ്കരനായ പി പി മുകുന്ദേട്ടൻ ഓർമ്മയായി. അരനൂറ്റാണ്ടിലേറെക്കാലമായി പൊതുജീവിതത്തിന്റെ വ്യത്യസ്ഥ മണ്ഡലങ്ങളിൽ നിസ്വാർത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ മങ്ങാത്ത സ്ഥാനം നേടി. മികച്ച സംഘാടകൻ എന്ന അംഗീകാരം എതിർക്കുന്നവർ പോലും അദ്ദേഹത്തിന് നൽകിയിരുന്നു. സ്നേഹവും സൗഹൃദവും ഏവർക്കും പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ടു.
1987 ൽ ഗുരുവായൂർ പ്രക്ഷോഭ കാലത്ത് കൺവീനർമാരായി പ്രവർത്തിച്ച ഞങ്ങൾ കേരള വ്യാപകമായി നടത്തിയ യാത്രകളും പ്രസംഗങ്ങളും ഇപ്പോഴും ഓർക്കുന്നു. വിഭാഗ് പ്രചാരക്, പ്രാന്ത സമ്പർക്ക പ്രമുഖ്, ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരുന്നപ്പോഴെല്ലാം അദ്ദേഹം പ്രകടിപ്പിച്ച സംഘാടനപാടവം എന്നെപ്പോലുള്ള ഒട്ടേറെപ്പേർക്ക് പ്രചോദനമായിരുന്നു. ഒരിക്കലും മരിക്കാത്ത ഒട്ടേറെ ഓർമ്മകൾ ഇനിയും ബാക്കി നിൽക്കുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
സമ്പർക്കം വഴി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും അത് എക്കാലവും നിലനിർത്താനും അദ്ദേഹം കാട്ടിയ കാർക്കശ്യം വരും തലമുറക്ക് ഒരു മാതൃക തന്നെയായിരുന്നു. ആ ദീപ്ത സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post