തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും മഴ ശക്തമാകുന്നത്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ബീച്ചിലേക്കുള്ള യാത്രകളും, എന്നാല്‍ കടലിൽ ഇറങ്ങിയുള്ള യാത്രകളും പൂർണമായും ഒഴിവാക്കണം എന്നും നിർദേശമുണ്ട്.
Discussion about this post