പ്രധാനമന്ത്രിക്കെതിരെ ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാൻ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവ് ഒപി ധൻകർ. പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ അധിക്ഷേപിച്ച ഉദയ്ഭാൻ മാപ്പ് പറയണമെന്നും ഒപി ധൻകർ ആവശ്യപ്പെട്ടു.
” അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശമായിരുന്നു ഇത്. ഇങ്ങനെയൊക്കെ പറയുന്നതിൽ നാണം തോന്നണം. കോൺഗ്രസ് ഈ വിഷയത്തിൽ മാപ്പ് പറയുകയാണ് വേണ്ടത്. ഉദയ് ഭാൻ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആദ്യം പറഞ്ഞ കാര്യങ്ങളെ അദ്ദേഹം ഇപ്പോഴും സ്വയം ന്യായീകരിക്കുന്നു എന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും” ധൻകർ ചൂണ്ടിക്കാട്ടി.
എന്നാൽ താൻ പ്രധാനമന്ത്രിയെ അവഹേളിച്ചതല്ലെന്നും ഹരിയാനയിലെ അവിവാഹിതരായ പുരുഷന്മാരെ ഇത്തരത്തിൽ അഭിസംബോധന ചെയ്യാറുള്ളതാണെന്നുമാണ് ഉദയ്ഭാനിന്റെ വാദം. താൻ സത്യം മാത്രമാണ് പറഞ്ഞതെന്നും, അത് ഒരു മോശം പ്രയോഗമല്ലെന്നും ഉദയ് ഭാൻ വാദിച്ചു.
Discussion about this post